ദുല്‍ഖറിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നിഖില. യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിംഗിനിടെയായിരുന്നു നിഖില വിമലിന്റെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖറിനു പുറമെ ജേക്കബ് ഗ്രിഗറി, ബിബിന്‍ ജോര്‍ജ്ജ്,വിഷ്ണു ഉണ്ണികൃഷ്ണന്‍,പ്രസന്ന മാസ്റ്റര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നിഖില വിമല്‍. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം മലയാളത്തില്‍ തിരക്കേറിയ നായികയായും നിഖില മാറിയിരുന്നു.
Leave a Comment