ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി ധോണിയും സാക്ഷിയും…!!! ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചിയിലെത്തി. ഇന്ന് നടക്കുന്ന മത്സരത്തിനായി ഇന്നലെ റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആതിഥേയരായ ധോണിയും ഭാര്യ സാക്ഷിയും ഒരുക്കിയ ഗംഭീര വിരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ ശിഖര്‍ധവാന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരുന്നിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പരമ്പര ജയത്തിനായുള്ള മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ ആവേശം കൂട്ടിയ വിരുന്നിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ഇന്നാണ് ഇന്ത്യ -ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീം പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയില്‍ പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. സ്വന്തം നാട്ടില്‍ ധോണിയില്‍ നിന്നും മിന്നുന്ന പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ സ്വന്തം നാട്ടിലെ സ്‌റ്റേഡിയത്തില്‍ ധോണിയുടെ അവസാന മത്സരമായിരിക്കും ഇതെന്നും വിലയിരുത്തലുണ്ട്.

മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയില്‍ ധോണിയുടെ പേരില്‍ ഒരുക്കിയ പവലിയന്‍ ഉദ്ഘാടനവും നടക്കും.
എന്നാല്‍ സ്‌റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചതായാണ് വാര്‍ത്തകള്‍.

പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ ‘വീട് സ്വയം ഉദ്ഘാടനം ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം’ എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് സ്‌റ്റേഡിയത്തിലെ പവലിയന് ധോണിയുടെ പേര് നല്‍കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.

pathram:
Leave a Comment