പ്രമുഖരെ ഒഴിവാക്കി; ഗംഭീര്‍ പ്രവചിച്ച ലോകകപ്പ് ഇന്ത്യന്‍ ടീം…

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. സര്‍പ്രൈസ് ടീമിനെയാണ് ഇന്ത്യയുടെ ലോകകകപ്പ് ഹീറോ പ്രവചിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗംഭീര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നാം നമ്പറില്‍ വിശ്വസ്തനായ വിരാട് കോലിയെത്തുമ്പോള്‍ അമ്പാട്ടി റായുഡുവാണ് നിര്‍ണായക നാലാം സ്ഥാനത്ത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം എസ് ധോണിയാണ് അടുത്തതായി ബാറ്റിംഗിനിറങ്ങുക. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകം. ആവശ്യമെങ്കില്‍ രാഹുലിനെ പകരക്കാരന്‍ വിക്കറ്റ് കീപ്പറായി പ്രയോജനപ്പെടുത്താം എന്നാണ് ഗംഭീറിന്റെ പക്ഷം.

മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ ഗംഭീറിന്റെ ടീമിലുണ്ട്. കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണവര്‍. ജഡേജയെ തഴഞ്ഞപ്പോള്‍ അശ്വിനെ ടീമിലുള്‍പ്പെടുത്തി. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് ടീമിലെ രണ്ട് സ്പിന്നര്‍മാര്‍. നാല് പേസര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ഉമേഷ് യാദവും ടീമില്‍ ഇടംപിടിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment