വളരെ ആവേശത്തോടെയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്ന വാര്‍ത്ത ആരാധകര്‍ സ്വീകരിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെ ജഗതി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.
ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ തന്റെ തിരിച്ചുവരവ് ട്രോളാക്കി മാറ്റിയിരിക്കുകയാണ് ജഗതി. താന്‍ അഭിനയിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ തിരിച്ചുവരവിനെ ജഗതി ട്രോളാക്കി മാറ്റിയത്.
ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രമായ പടക്കം ബഷീര്‍ നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ജഗതിയുടെ ഈ സെല്‍ഫ് ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.
Leave a Comment