ലോകകപ്പ് ഇന്ത്യയുടെ സാധ്യതാ ടീമം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ മാര്‍ച്ച് 25ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. ലോകകപ്പിന് കൃത്യം ഒരു മാസം മുന്‍പ് ഏപ്രില്‍ 30ന് പതിനഞ്ചംഗ അംഗ അന്തിമ സ്‌ക്വാഡിന്റെ പട്ടിക ഐസിസിക്ക് ടീമുകള്‍ കൈമാറിയേക്കും. ഐസിസി 2016ല്‍ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം ലോകകപ്പിന് മുന്‍പ് സാധ്യതാ ടീമിനെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ലോകകപ്പ് തുടങ്ങുന്നതിന് ഏഴ് ദിവസം മുന്‍പ് വരെ പട്ടികയില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് കഴിയും. ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്ന് മാത്രം. നിലവിലെ സാഹചര്യത്തില്‍ ഐ പി എല്‍ നടക്കുന്ന വേളയിലാവും ഇന്ത്യയുടെ ടീം പ്രഖ്യാപനം. ഇംഗ്ലണ്ടില്‍ മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് രണ്ട് മാസം മുന്‍പാണ് ഇന്ത്യ സാധ്യത ടീമിനെ തെരഞ്ഞെടുക്കുന്നത്.
ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടി20യും അഞ്ച് ഏകദിനങ്ങളും ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കും. ഫെബ്രുവരി 24നാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. സതാംപ്റ്റണില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

pathram:
Leave a Comment