രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന സൗന്ദര്യ രജനികാന്തിന്റെയും വിശാഖന്റെയും ഫോട്ടോസ് വൈറല്‍

ചെന്നൈ: രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന സൗന്ദര്യ രജനികാന്തിന്റെയും വിശാഖന്റെയും ഫോട്ടോസ് വൈറല്‍.്. ഫെബ്രുവരി 10 നും 12 നും രജനികാന്തിന്റെ ചെന്നൈയിലുള്ള വസതിയില്‍ വച്ചാണ് വിവാഹം നടക്കുക.വധുവായി ഒരുങ്ങിക്കഴിഞ്ഞു സൗന്ദര്യ. പട്ടുസാരിയും ആഭരണങ്ങളും ഇട്ട് നില്‍ക്കുന്ന സൗന്ദര്യയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്നത് സൗന്ദര്യയുടെയും ഭാവി വരന്‍ വിശാഖന്റെയും ഫോട്ടോയാണ്.
സൗന്ദര്യയും വിശാഖനും നല്ല ചേര്‍ച്ചയുണ്ടെന്നാണ് ഫോട്ടോയ്ക്ക് ലഭിയ്ക്കുന്ന പ്രതികരണം. അപക്‌സ് ലബോര്‍ട്ടറീസ് െ്രെപവറ്റ് ലിമറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് വിശാഖന്‍. ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉടമസ്ഥന്‍ കൂടെയാണ്.
അശ്വിന്‍ കുമാറാണ് സൗന്ദര്യ രജനികാന്തിന്റെ ആദ്യ ഭര്‍ത്താവ്. നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2014 ലാണ് ഇവരുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ സൗന്ദര്യയ്ക്ക് ഒരു മകനുമുണ്ട്. വിവാഹ മോചനത്തിന്റെ കാരണം പുറത്തുവിട്ടിട്ടില്ല.

pathram:
Related Post
Leave a Comment