കൂറ്റന്‍ മത്സ്യങ്ങള്‍ ചത്തടിയുന്നു; ഭൂകമ്പ ഭീതിയില്‍ ജനങ്ങള്‍..!!!

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന കൂറ്റന്‍ മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍. ഇവ ചത്തു തീരത്തടിയുന്നത് ജപ്പാനില്‍ ആശങ്ക പടര്‍ത്തുന്നു. വരാനിരിക്കുന്ന വന്‍ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാന്‍കാരുടെ നിഗമനം.

ഉള്‍ക്കടലില്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലില്‍ ജീവിക്കുന്ന ജപ്പാന്‍കാര്‍ക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നല്‍കുന്നത്. എപ്പോഴെല്ലാം ആഴക്കടലില്‍ നിന്നു ഓര്‍ മത്സ്യങ്ങള്‍ ചത്തു തീരത്തടിഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം ജപ്പാന്‍ പ്രകൃതി ദുരന്തങ്ങളാല്‍ വലഞ്ഞിട്ടുമുണ്ട്.

ഭൂമിയിലെ നേരിയ ചലനങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിവുള്ള ജീവികളാണ് ഓര്‍ മത്സ്യങ്ങള്‍. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ക്കു മുന്നോടിയായി ഓര്‍മത്സ്യങ്ങള്‍ തീരത്തടിയുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാന്‍ കാരണം 2011ല്‍ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍ തീരത്തടിഞ്ഞിരുന്നു.

ഫെബ്രുവരി ആദ്യവാരമാണ് പത്തടിയോളം നീളമുള്ള ഓര്‍ മത്സ്യം തൊയാമ ബീച്ചിലടിഞ്ഞത്. ഇമിസു തുറമുഖത്തും മീന്‍പിടിത്തക്കാരുടെ വലയില്‍ കുരുങ്ങിയ നിലയില്‍ ഓര്‍ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏകദേശം പതിമൂന്ന് അടിയോളം നീളമുണ്ടായിരുന്നു. പാമ്പിനോടു സാമ്യമുള്ള കൂറ്റന്‍ ഓര്‍ മത്സ്യങ്ങള്‍ക്ക് ഇതുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 660 മുതല്‍ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്.വെള്ളി നിറത്തില്‍ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.

pathram:
Leave a Comment