100 റണ്‍ തികയ്ക്കാതെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ ട്രോളി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ഹാമില്‍ട്ടണ്‍: 100 റണ്‍ തികയ്ക്കാതെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ ട്രോളി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. കിവീസിനെതിരായ നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ട്രോളിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസങ്ങള്‍. ഇക്കാലത്ത് 100ല്‍ താഴെ സ്‌കോറില്‍ പുറത്താകുന്ന ടീമിനെ സങ്കല്‍പിക്കാന്‍ കഴിയില്ല എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ താരമായ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ വിലയിരുത്തല്‍.
ഓസീസ് ഇതിഹാസം മാര്‍ക് വോയുടെ പ്രതികരണമിങ്ങനെ. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ടീമിലില്ലെങ്കില്‍ ഇതാണ് സംഭവിക്കുക എന്നാണ് മാര്‍ക് വോ പറഞ്ഞത്. ബോള്‍ട്ടിന്റെ 10 ഓവര്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചു എന്നാണ് ഇന്ത്യന്‍ കമന്റേറ്റര്‍ ആകാശ് ചോപ്രയുടെ പ്രതികരണം. പത്ത് ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയിരുന്നു.

ഹാമില്‍ട്ടണില്‍ 92ല്‍ പുറത്തായ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസീലന്‍ഡ് നേടിയത്. കിവികള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. ഗപ്റ്റിലിനെയും(14) വില്യംസണിനെയും(11) നഷ്ടമായെങ്കിലും ടെയ്‌ലറും(37) നിക്കോള്‍സും(30) സഖ്യം കിവികള്‍ക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. ഭുവിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടും മൂന്ന് പേരെ പുറത്താക്കിയ ഗ്രാന്‍ഡ്‌ഹോമും ആണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 37 പന്തില്‍ 18 റണ്‍സെടുത്ത യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍(13), രോഹിത് ശര്‍മ്മ(7), അമ്പാട്ടി റായുഡു(0), ദിനേശ് കാര്‍ത്തിക്(0), ഗില്‍(9), കേദാര്‍ ജാദവ്(1), ഭുവനേശ്വര്‍ കുമാര്‍(1) ഹര്‍ദിക് പാണ്ഡ്യ(16), കുല്‍ദീപ് (15) , ഖലീല്‍ അഹമ്മദ്(5) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

pathram:
Related Post
Leave a Comment