സോഷ്യല്‍ മീഡിയ വിമര്‍ശനം : രാഹുല്‍ ഗാന്ധിയെ അനുകരിച്ച് മോദി…

സോഷ്യല്‍ മീഡിയ വിമര്‍ശനം ഫലം കണ്ടു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വേദിയില്‍ നിന്ന് കാല്‍ വഴുതി വീണ ക്യാമറാമാന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതുകണ്ട മോദി പ്രസംഗം നിര്‍ത്തി അയാളെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധിയും ഇത്തരത്തില്‍ ക്യാമറാമാനെ സഹായിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന രാഹുലിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ക്യാമറമാന്‍ കാല്‍വഴുതി പടവുകളിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട രാഹുല്‍ ഓടിയെത്തി അയാളെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു
എന്നാല്‍ ഇതിന് മുന്‍പ് വേദിയില്‍ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥനെ ശ്രദ്ധിക്കാതെ പ്രസംഗം തുടര്‍ന്ന മോദിയുടെ നടപടി വലിയ വിവാദമായിരുന്നു. 2013ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ രണ്ടു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്നത്.

pathram:
Related Post
Leave a Comment