ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം; മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്.
ഫെബ്രുവരി 24ന് ട്വന്റി20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുക. ബംഗലൂരുവിലാണ് ആദ്യ ട്വന്റി 27ന് രണ്ടാം ട്വന്റി20 മത്സരം വിശാഖപട്ടണത്ത് നടക്കും.
ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ്. മാര്‍ച്ച് അഞ്ചിന് രണ്ടാം ഏകദിനം നാഗ്പൂരിലും എട്ടിന് മൂന്നാം ഏകദിനം റാഞ്ചിയിലും, 10ന് നാലാം ഏകദിനം മൊഹാലിയിലും 13ന് അഞ്ചാം ഏകദിനം ഡല്‍ഹിയിലും നടക്കും. 2017ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ, ഓസീസിനെ 4-1ന് കീഴടക്കിയിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പോകും. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ കളിക്കുന്നത്.

pathram:
Related Post
Leave a Comment