ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: ചേളന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വൈദ്യുതിത്തൂണില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കണ്ണങ്കര സ്വദേശികളായ നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പുതുവത്സരാഘോഷം കഴിഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായി കരുതുന്നത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

pathram:
Leave a Comment