മകള്‍ ഉറങ്ങുകയാണ് ശബ്ദം ഉണ്ടാക്കരുതെന്ന് ദുല്‍ഖര്‍

ദുല്‍ഖറിനെ കാണാന്‍ ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരൊറ്റ അപേക്ഷയെ ഉണ്ടായിരുന്നുളളു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുകയായിരുന്നു ദുല്‍ഖര്‍. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ തംരഗമാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. ദുല്‍ഖറുടെ മകള്‍ മറിയം അമീറ സല്‍മാന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ നിരവധിയാണ്.
നേരത്തെ മമ്മൂട്ടിയുടെ ജന്‍മദിനത്തില്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി കേക്ക് നല്‍കി ജന്‍മദിനം ആഘോഷിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് അവരോടോപ്പം സെല്‍ഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്.

pathram:
Related Post
Leave a Comment