മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയായേക്കും

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ എം.എല്‍.എമാരും കമല്‍നാഥിനെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് യോഗത്തില്‍ കമല്‍നാഥിന്റെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. രാത്രി ഒമ്പതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാവും പ്രഖ്യാപനം നടത്തുക.
എം.എല്‍.എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനമുണ്ടായെന്നും ഇക്കാര്യം രാഹുല്‍ഗാന്ധി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍പേഴ്‌സണ്‍ ശോഭ ഓജ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ദിഗ്‌വിജയ് സിങ് ഉന്നയിച്ചതോടെ സാധ്യതകള്‍ അദ്ദേഹത്തിലേക്കും സിന്ധ്യയിലേക്കും ചുരുങ്ങിയിരുന്നു. അനുഭവസമ്പത്തും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഗാന്ധി കുടുംബവുമായുള്ള അടുപ്പവും കമല്‍നാഥിന് അനുകൂല ഘടകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

pathram:
Leave a Comment