96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും

96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും. പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. ഇപ്പോല്‍ 96 ന്റെ കന്നഡ പതിപ്പ് ഇറങ്ങാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. 96 ജാനുവായെത്തുന്നത് നടി ഭാവനയാണ്. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
96ന് പകരം 99 എന്നാണ് കന്നഡയില്‍ ചിത്രത്തിന്റെ പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന ചിത്രത്തെ കുറിച്ച് മനസ്സ്തുറന്നു.പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,ഭാവന പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതുകൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക്
ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസിലാകാറില്ല.പക്ഷെ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്.മനോഹരമായ ഇതിന്റെ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കൂടാതെ 1820 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവര്‍ക്ക്. ചിത്രീകണം ബെംഗളൂരുില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി, ഭാവന പറയുന്നു.
അടുത്ത വര്‍ഷത്തോടെയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രേം കുമാര്‍ സംവിധാനം ചെയ്ത 96 അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു

pathram:
Related Post
Leave a Comment