ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയിയെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയിയെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലെങ്കിലും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ ചാംപ്യന്മാരാവുമെന്ന് മുന്‍ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. പരമ്പരയിലെ റണ്‍വേട്ടയില്‍ ഉസ്മാന്‍ ഖവാജ വിരാട് കോലിയെ പിന്നിലാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം പൂവണിയാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും.അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ച് തുടങ്ങുമെങ്കിലും സിഡ്നിയിലും മെല്‍ബണിലും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്നും റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയുടെയും കെ.എല്‍. രാഹുലിന്റെയും പ്രകടനം നിര്‍ണായകമാവും.
റണ്‍വേട്ടയില്‍ കോലിയെ പിന്നിലാക്കി ഉസ്മാന്‍ ഖവാജ പരന്പരയുടെ താരമാവും. ബൗളിംഗില്‍ ജോഷ് ഹെയ്സല്‍വുഡായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാവുകയെന്നും മുന്‍ ക്യാപ്റ്റന്‍.

pathram:
Related Post
Leave a Comment