ഗജ ചുഴലിക്കാറ്റ് ദുരന്തം; തമിഴ്നാടിന് കേരളം 10 കോടി നല്‍കും

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഗജ ചുഴലിക്കാറ്റ് കാരണം ദുരിതം നേരിടുന്ന തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി കേരളത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് മക്കള്‍ നീതിം മയ്യം നേതാവ് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എ.എ.വൈ ഒഴികെയുളള എല്ലാ വിഭാഗങ്ങള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈക്കോയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിന് നല്‍കും.

pathram:
Leave a Comment