അയപ്പദര്‍ശനത്തിന് യതീഷ് ചന്ദ്ര എത്തിയപ്പോള്‍ സംഭവിച്ചത്

സന്നിധാനം: സുപ്രീംകോടതിയുടെ യുവതി പ്രവേശനം സംബന്ധിച്ച് ശബരിമലയില്‍ നടക്കുന്ന വിവാദങ്ങള്‍ക്കിടെ അയ്യപ്പ ദര്‍ശനത്തിന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര അയ്യപ്പ ദര്‍ശനം നടത്തി. സന്നിധാനത്ത് രാത്രി നട അടയ്ക്കുന്നതിന് മുമ്പാണ് തൊഴാന്‍ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര എത്തിയത്. എസ്പി സന്നിധാനത്ത് എത്തിയതോടെ കാണാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തള്ളിക്കയറി. നിലവില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസറാണ്.
നേരത്തെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എന്നിവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്റെ ആവശ്യം എസ്പി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിലയ്ക്കലിന്റെ സുരക്ഷാചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പമ്പയില്‍ പാര്‍ക്കിംഗിന് അസൗകര്യമുണ്ട്. അതു കൊണ്ടാണ് നിലയ്ക്കലില്‍ നിന്നും സ്വകാര്യ വാഹനം കടത്തി വിടാത്തതെന്ന കേന്ദ്രമന്ത്രി പൊന്‍ രാധകൃഷനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഗതാഗത പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്പി കേന്ദ്ര മന്ത്രിയോടെ ചോദിച്ചു. തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ പൊന്‍ രാധകൃഷ്ണന്റെ ആവശ്യം എസ് പി നിരാകരിക്കുകയായിരുന്നു. എസ്പി യതീഷ് ചന്ദ്രയുടെ ശബരിമലയിലെ നടപടികള്‍ക്കതിരെ ബിജെപി വലിയ തോതിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്.

അരിചാക്ക് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന യതീഷ് ചന്ദ്ര…വിഡിയോ വൈറല്‍

pathram:
Leave a Comment