കശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിആര്‍പിഎഫ് ക്യമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഭീകരര്‍ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സിആര്‍പിഎഫ് സൈനികര്‍ സ്ഥലത്തെത്തി. പ്രദേശം വളഞ്ഞ് ഭീകരരുമായി ഏറ്റുമുട്ടി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരങ്ങള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ക്കായാണ് കാകപ്പോറയില്‍ സിആര്‍പിഎഫ് ക്യാമ്പ് സ്ഥാപിച്ചത്.

pathram:
Related Post
Leave a Comment