തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി; ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി

നെടുമ്പാശ്ശേരി: ശബരിമലയിലെ ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തയതാണെന്നും, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍.
തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണം. ആചാരം ലംഘിക്കാനായി തൃപ്തിയെ പിണറായി വിളിച്ചുവരുത്തുകയായിരുന്നു.അതിനാല്‍ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലൊ, അയ്യപ്പന്റെ പൂങ്കാവനത്തിലൊ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശേരിയിലെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ആയിട്ടില്ല.

pathram:
Related Post
Leave a Comment