ഏഷ്യാനെറ്റിലും മീ ടൂ വിവാദം…!!!

കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റിലും മീ ടൂ വിവാദം. മാധ്യമപ്രവര്‍ത്തകയായ നിഷാ ബാബുവാണ് 14 വര്‍ഷം ഏഷ്യാനെറ്റിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവും ഏഷ്യാനെറ്റിലെ ജീവനക്കാരനുമായ സുരേഷ് പട്ടാലിയുടെ മരണത്തോടെയാണ് സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറാനായി തുടങ്ങിയതെന്ന് നിഷാ ആരോപിക്കുന്നു.
2000ല്‍ ഏഷ്യാനെറ്റിലെ ഏക വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന തന്നോട് സഹപ്രവര്‍ത്തകരില്‍ പലരും മോശമായി പെരുമാറി. ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന, അന്നത്തെ ചീഫ് പ്രൊഡ്യൂസറായിരുന്ന എം. ആര്‍ രാജനില്‍ നിന്നും തനിക്ക് മോശം പെരുമാറ്റം നേരിട്ടു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തന്നെ ആദ്യകാലത്ത് ആശ്വസിപ്പിക്കാനായി രാജന്‍ വന്നിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്വഭാവത്തില്‍ മാറ്റം വന്നു. ലൈംഗിക ചുവയോട് സംസാരിക്കാന്‍ തുടങ്ങി. മോശമായ നോട്ടവും അശ്‌ളീല മുദ്രകളും രാജന്‍ കാണിച്ചതായി നിഷ പറയുന്നു. ഇതിനെ താന്‍ എതിര്‍ത്തതോടെ തന്നോട് പ്രതികാര നടപടികള്‍ ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി.
ശമ്പള വര്‍ധനയും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ദിലീപില്‍ നിന്നും ഏഷ്യാനെറ്റിലെ എഞ്ചിനീയറായിരുന്ന പത്മകുമാറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായ. അശ്‌ളീല സംസാരവും നഗ്‌നതാ പ്രദര്‍ശനവും ദിലീപില്‍ നിന്നുണ്ടായി. ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടും നിഷ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പത്മകുമാര്‍ ശരീരഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു. തന്നോടുള്ള അയാളുടെ ലൈംഗിക താത്പര്യം വെളിപ്പെടുത്താനും പത്മകുമാറിന് മടിയുണ്ടായിരുന്നില്ല. 2014ല്‍ ജോലി രാജിവെയ്ക്കുന്നതിന് മുമ്പ് എച്ച്. ആറിന് രാജനെതിരെ പരാതി നല്‍കി. പക്ഷേ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും നിഷാ ആരോപിക്കുന്നു.

pathram:
Leave a Comment