ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇസ്‌ലാം, ക്രിസ്ത്യന്‍ മതക്കാരും അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്താറുണ്ട്. വാവര് പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. അഹിന്ദുക്കളെ തടയണമെന്ന ഹര്‍ജിയില്‍ മറ്റു സമുദായങ്ങളെക്കൂടി കക്ഷിചേര്‍ക്കണമെന്നും സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു.ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശബരിമല ആദിവാസി വിഭാഗങ്ങളുടെ ആരാധനാലയമാണെന്ന വാദമുണ്ട്. ശബരിമല ബുദ്ധക്ഷേത്രമാണെന്ന മറ്റൊരു വാദവും നിലനില്‍ക്കുന്നതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിക്കു മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

pathram:
Leave a Comment