പേടിയുണ്ടെങ്കില്‍ ഇത് കാണരുത് ‘ലാ ലറോണ’യുടെ ട്രെയ്‌ലര്‍ പുറത്ത്

പേടിയുണ്ടെങ്കില്‍ ഇത് കാണരുത് ‘ലാ ലറോണ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോഞ്ചുറിംഗ് സീരീസിന് ശേഷം മറ്റൊരു പ്രേതകഥയുമായി ജയിംസ് വാന്‍ എത്തുന്നത്. മെക്സിക്കന്‍ നാടോടിക്കഥയിലെ ‘ലാ ലറോണ’ എന്ന പ്രേതത്തെക്കുറിച്ചാണ് പുതിയ ചിത്രം പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് മനം നൊന്ത് തന്റെ മക്കളെ പുഴയിലേക്കെറിഞ്ഞു കൊല്ലുകയും പിന്നീട് തന്റെ തെറ്റുകളോര്‍ത്ത് വിലപിക്കുകയും ചെയ്ത മേരിയുടെ മെക്സിക്കന്‍ നാടോടിക്കഥയാണ് ല ലറോണ പറയുന്നത്. ഭീതിയിലാഴ്ത്തുന്ന ട്രെയിലറാണ് പുറത്തിങ്ങിയത്.
1973 ലെ ലോസ് ഏഞ്ചലസിലാണ് കഥ നടക്കുന്നത്. ലിന്റ കോര്‍ഡലി അവതരിപ്പിക്കുന്ന വിധവയായ സാമൂഹിക പ്രവര്‍ത്തക ഇടപെടുന്ന ഒരു കേസിന് സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന അമാനുഷിക ഇടപെടലുമായുള്ള സാമ്യം തിരിച്ചറിയുകയാണ് അവര്‍. മൈക്കല്‍ കേവ്സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോഞ്ചുറിംഗ് 3 സംവിധാനം ചെയ്യുന്നതും ഇദ്ദേഹം തന്നെ. ജയിംസ് വാന്‍ ഇത്തവണയും നിര്‍മ്മാതാവിന്റെ വേഷത്തിലാണെത്തുക. ചിത്രം 2019 ഏപ്രില്‍ 19ന് തീയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment