നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം: ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതിയായ ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടു. കേസില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.അതേസമയം നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാര്‍ കീഴടങ്ങുന്നതും കാത്ത് ഇതരിക്കുകയാണ് അന്വേഷണ സംഘം എന്ന് ആരോപണമുണ്ട്. ഒളിവില്‍ പോയ ഹരികുമാറിന് വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. കീഴടങ്ങണമെന്ന് പ്രതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണത്തോടു സഹകരിക്കണമെന്ന് ബന്ധുക്കള്‍ വഴിയാണ് ഹരികുമാറിനെ അറിയിച്ചത്.
ഹരികുമാറിന് ഇടുക്കിയിലും തമിഴ്നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണ് വിവരം. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമ്പറുമായ കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ സനലിനെ പിടിച്ചു നടുറോഡിലേക്കു തള്ളുകയായിരുന്നെന്നാണു ദൃക്സാക്ഷികളുടെ മൊഴി.

pathram:
Leave a Comment