ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ്. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണം എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കേന്ദ്ര മനുഷ്യവകാശ കമ്മീഷന് ബിജെപി പരാതി നല്‍കിയെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചെങ്കില്‍ അത് തെറ്റാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

pathram:
Leave a Comment