മമ്മൂട്ടി ചിത്രം കസബയ്ക്ക് വിവാദത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമ മാത്രമാണെന്ന് വെളിപ്പെടുത്തി പാര്‍വ്വതി

മമ്മൂട്ടി ചിത്രം കസബയ്ക്ക് വിവാദത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമ മാത്രമാണെന്ന് വെളിപ്പെടുത്തി പാര്‍വ്വതി തിരുവോത്ത്. മറ്റ് സിനിമകള്‍ കസബ വിവാദത്തിന് മുമ്പ് തന്നെ എത്തിയതായിരുന്നുവെന്നും ദ ഹിന്ദു ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി. ‘കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ അവസരം മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറല്‍ ആണ്.’ മുന്‍പും അനേകം നടിമാര്‍ വേഗത്തില്‍ അസ്തമിച്ച് പോയിട്ടുണ്ടെന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നും പാര്‍വ്വതി പറയുന്നു.

‘ ഇതേക്കുറിച്ച് ഞാന്‍ നിശബ്ദത പാലിക്കില്ല. ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാന്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അത് ഞാന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കുണ്ട്. കാസ്റ്റിംഗ് കൗച്ച് സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഇത്തരത്തില്‍ തന്നെയാവും പെരുമാറുക. ‘നോ’ പറയാന്‍ നിങ്ങള്‍ ഒരു തീരുമാനമെടുക്കുകയാണ്.

‘നോ’ പറഞ്ഞാല്‍ നിങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുകയും ‘യെസ്’ പറഞ്ഞാല്‍ നിങ്ങള്‍ അപമാനിക്കപ്പെടുകയും ചെയ്യും.ശരിയായ ഒരു കാര്യത്തിനുവേണ്ടി നിലകൊണ്ടാല്‍ നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ ഒരുക്കമാണോ എന്നാണ് ഇപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നത്. അതിന് ‘അതെ’ എന്നാണ് എന്റെ മനസ് പറയുന്ന മറുപടി.’പാര്‍വതി വ്യക്തമാക്കി.

pathram:
Related Post
Leave a Comment