ബിരിയാണിയ്ക്ക് കുത്തനെ വില കുറച്ച് കോഹ് ലിയും കൂട്ടരും; നൂറ് രൂപയ്ക്ക് 5

തിരുവനന്തപൂരം: എന്നാലും ഇത് വലിയ ചെയ്ത്തായിപോയി എന്നാണ് ഹോട്ടലുടമകള്‍ക്ക് പറയാനുള്ളത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യാ- വിന്‍സീസ് ക്രിക്കറ്റ് മല്‍സരം ബിരിയാണിയുടെ വിലയിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വല്ലാത്ത ചെയ്ത്തായി പോയി എന്ന ക്രിക്കറ്റ് ആരാധകര്‍ വിജയച്ചിരി കലര്‍ന്ന നിരാശയോടെ പറയുമ്പോള്‍ കാത്തുമോഹിച്ച് കിട്ടിയ മാച്ച് പണികൊടുത്തത് കച്ചവടക്കാര്‍ക്ക് കൂടിയായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവറുകളില്‍ ഒരു ബിരിയാണി പൊതിയുടെ വില സെഞ്ചുറികള്‍ കടന്നായിരുന്നു. 100 മുതല്‍ 150 രൂപ വരെ അവ കുതിച്ചു. എന്നാല്‍ പണി ബിരിയാണിപ്പൊതിയ്ക്ക് കളിക്കളത്തില്‍ ഒരുങ്ങുകയായിരുന്നു പിന്നീട്. പോകുന്നതിലും വേഗത്തില്‍ വിന്‍ഡീസ് താരങ്ങള്‍ കൂടാരം കേറാന്‍ തിടുക്കപ്പെട്ടപ്പോള്‍ ബിരിയാണിയുടെ ചൂടും വിലയും കുറഞ്ഞു.
റണ്‍റേറ്റ് നോക്കി കൂടിയും കുറഞ്ഞുമായിരുന്നു പിന്നീട് വില. വിന്‍ഡീസിന്റെ ബാറ്റിങ് 104-ല്‍ തീര്‍ന്നതോടെ രണ്ടു ബിരിയാണിക്ക് നൂറായി വിലയിടിഞ്ഞു. രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നു വെടിക്കെട്ടു തുടങ്ങിയതോടെ എങ്ങനെയെങ്കിലും ഉണ്ടാക്കിവച്ച ബിരിയാണി വിറ്റഴിക്കാനുള്ള പരക്കം പാച്ചിലായി. ഒടുവില്‍ അഞ്ച് ബിരിയാണി 100 രൂപയ്ക്കാണ് കച്ചവടക്കാര്‍ വിറ്റഴിച്ചത്.

pathram:
Leave a Comment