ധോണി വിരമിക്കുന്നതിനെകുറിച്ച് സഞ്ജു പറയുന്നു

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ദേശീയ ടീമില്‍ നിന്ന് ഉടന്‍ വിരമിക്കരുതെന്നാണ് ആഗ്രഹമെന്ന് സഞ്ജു സാംസണ്‍. കാര്യവട്ടത്ത് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മുന്നോടിയായി ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു സഞ്ജു. കാര്യവട്ടത്ത് ഇന്ത്യ നിരാശപ്പെടുത്തില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസ് ഇത്രയും നന്നായി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ക്ക് ലഭിച്ച പിച്ചുകളും മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ ആധിപത്യത്തോടെ കളിക്കാന്‍ വിന്‍ഡീസിന് സാധിച്ചു. ഏതൊരു ടീമിനേയും തോല്‍പ്പിക്കാന്‍ പോരുന്ന കഴിവ് വിന്‍ഡീസിനുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം ലോകത്തെ ഏറ്റവും മികച്ച ടീമാണ്. ക്യാപ്റ്റന്‍ വിരാട് കോലിയെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഇത്ര സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യന്‍ താരത്തെ മുന്‍പ് കണ്ടിട്ടില്ല. അതിന്റെ ആത്മവിശ്വാസം ടീമിലെ എല്ലാവര്‍ക്കുമുണ്ട്.
സച്ചിന്‍ വിരമിക്കുമ്പോഴുണ്ടായ അതേ അത്രയും വിഷമം ധോണി വിരമിക്കുമ്പോഴുമുണ്ടാകും. ധോണി പെട്ടന്ന് വിരമിക്കണമെന്നുള്ള ഒരാഗ്രഹവുമില്ല. ഞാന്‍ വിക്കറ്റ് കീപ്പറാണ്. ബാറ്റ്സ്മാനായിട്ടും കളിക്കുന്നുണ്ട്. ധോണിയുടെ കൂടെ കളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അതുക്കൊണ്ട് തന്നെ അദ്ദേഹം വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment