വിജയ്‌സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറലാവുന്നു

വിജയ്‌സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വിജയ് സേതുപതി ഫേയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാരിയുടുത്ത് ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ നില്‍ക്കുന്ന വിജയ് സേതുപതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകന്‍ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്‌ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തും. സീതാകത്തി എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്.

pathram:
Related Post
Leave a Comment