ശബരിമലയില്‍ സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്നും ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാകില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ഉപദ്രവകരമല്ലാത്ത ആചാരങ്ങള്‍ അവകാശത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുല്യതയ്ക്കുള്ള അവകാശം നല്‍കിയ അതേ ഭരണഘടന തന്നെയാണ് ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും മത സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവകാശം നല്‍കിയത്. അതിനാല്‍ തന്നെ ഇവ രണ്ടും സൗഹാര്‍ദ്ദപരമായ നിലനില്‍ക്കേണ്ടതാണ് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
നടപ്പാക്കാന്‍ സാധിക്കുന്ന വിധികള്‍ മാത്രമെ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ഇന്നലെ കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment