പ്രഭുദേവയുടെ കൊറിയോഗ്രാഫിറില്‍ തകര്‍പ്പന്‍ നൃത്തചുവടുകളുമായി കത്രീന കൈഫ് (വിഡിയോ )

മുംബൈ: പ്രഭുദേവയുടെ കൊറിയോഗ്രാഫിറില്‍ തകര്‍പ്പന്‍ നൃത്തചുവടുകളുമായി കത്രീന കൈഫ് . ആമീര്‍ ഖാന്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന ആക്ഷന്‍ പീരിയഡ് ഡ്രാമ തഗ്‌സ് ഹിന്ദോസ്ഥാനിലെ ആദ്യഗാനത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. കത്രീന കൈഫിന്റെ തകര്‍പ്പന്‍ നൃത്ത ചുവടുകളാണ് സുരയ്യ എന്ന ഈ ഗാനത്തിന്റെ പ്രത്യേകത.
പ്രഭുദേവയാണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍. കത്രീനയുടെ ഡാന്‍സിന് മുന്നില്‍ കൂടെ നില്‍ക്കുന്ന ആമിറിനെ ആരാധകര്‍ ശ്രദ്ധിക്കില്ല. അത്രത്തോളം മനോഹരമായ നൃത്തച്ചുവടുകളാണ് കത്രീനയുടേത്. ഇതിന്റെ റിഹേഴ്‌സല്‍ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ശ്രേയാ ഘോഷാലും വിശാല്‍ ഡെഡ്‌ലാനിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികള്‍.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തേ തരംഗമായിരുന്നു. കച്ചവടത്തിനായി ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലേക്ക് വന്ന കഥാപശ്ചാത്തലമാണ് സിനിമയിലെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ദംഗല്‍ താരം ഫാത്തിമ സന ഷെയ്ക്ക് മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന സിനിമ ഈ വര്‍ഷത്തെ ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.
ധൂം3ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. നവംബര്‍ 8ന് ചിത്രം റിലീസ് ചെയ്യും.

pathram:
Related Post
Leave a Comment