രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിച്ചു തുടങ്ങി; ആദ്യം നടപ്പാക്കിയത് ജിയോ

ഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു.

ഈ നിര്‍ദേശം കേന്ദ്രം നടപ്പാക്കാന്‍ ഒരുക്കുന്നതിനിടെ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജിയോയുടെ ഉപഭോക്താക്കളില്‍ പലരും യൂസര്‍ ഫോറങ്ങളിലും മറ്റും പരാതിയുമായി വന്നതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിന് ജിയോ ഇതുവരെ തയ്യാറായിട്ടില്ല.
നേരത്തെ നൂറിലധികം പോണ്‍ സൈറ്റുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. പക്ഷേ നിലവില്‍ അനവധി പോണ്‍ സൈറ്റുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment