നിത്യഹരിത നായകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. കനകമുല്ല എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും ജോത്സനയും ചേര്‍ന്നാണ്. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
എ.ആര്‍. ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മ്മജനും പ്രധാന വേഷത്തില്‍ എത്തുന്നു. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ബിജു കുട്ടന്‍,സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, സാജന്‍ പള്ളുരുത്തി, ബേസില്‍ ജോസഫ്, റോബിന്‍ മച്ചാന്‍, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയന്‍, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.

pathram:
Leave a Comment