ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവിയായി പാര്‍വ്വതി

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലെ ഇളമുറക്കാരായ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. നവംബര്‍ 10 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്ന ചിത്രം കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിക്കും. കല്പക ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment