ലൈംഗിക ആരോപണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പുറത്ത്

നെവാഡ : പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്ന് പുറത്ത്. റാണാള്‍ഡോക്കെതിരായ പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദേശിയ ടീമില്‍നിന്നും താരത്തെ പുറത്താക്കിയത്. അല്‍ജസീറയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 11ന് നടക്കുന്ന പോളണ്ടിനെതിരായ നാഷണല്‍ ലീഗ് മത്സരത്തിലും, ഒക്ടോബര്‍ 14ന് നടക്കുന്ന സ്‌കോട്ട്‌ലാന്റിനെതിരായ ഗ്ലാസ്‌കോയിലെ സൗഹൃദ മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയത്. റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പുനരന്വേഷണം നടക്കുകയാണെന്ന് ലാസ് വെഗാസ് പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഠനങ്ങള്‍ക്കു ഇരയാക്കി എന്നാരോപിച്ച് സ്ത്രീ നല്‍കിയ കേസ് 2009ല്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ യുവതി വീണ്ടും പരാതി നല്‍കിയതേടെയാണ് പോലീസ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. കാതറിന്‍ മോര്‍ഗയെന്ന 34 കാരിയാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അരോപണങ്ങള്‍ ക്രിസ്റ്റാനോ നിരസിക്കുകയും ചെയ്തു. കുപ്രസിദ്ധി നേടുന്നതിനായി തന്റെ പേര് ഉപയോഗിക്കുകയാണ് എന്നാണ് താരത്തിന്റെ വാദം.
2009 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് എന്നാല്‍ 2010ല്‍ റൊണാള്‍ഡോയും യുവതിയും കോടതിക്കു പുറത്തു ചര്‍ച്ച നടത്തി സംഭവം പുറത്തു പറയരുതെന്ന വ്യവസ്ഥയില്‍ 37500 ഡോളറിന് കേസ് ഒത്തുതീര്‍പ്പാക്കുയായിരുന്നു. പീഡനം നടന്നയുടന്‍ മൊര്‍ഗ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസുമായി സഹകരിച്ചിരുന്നില്ല. സംഭവത്തെകുറിച്ചു വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതിനെ തുടര്‍ന്ന് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
അതേ സമയം സംഭവത്തില്‍ ക്രിസ്റ്റ്യാനോയുടെ സ്‌പോണ്‍സര്‍മാരായ നൈക്കി ആശങ്ക അറിയിച്ചു. ഇത് വളരെ ഗൌരവമേറിയ വിഷയമാണെന്ന് ഇവര്‍ പ്രതികരിച്ചു. ഇതേ സമയം ക്രിസ്റ്റ്യാനോ ജീവിതത്തിലും കളത്തിലും ഒരു ചാമ്പ്യനാണെന്നും അദ്ദേഹത്തിന് ഒപ്പമാണ് തങ്ങളുടെ നിലപാട് എന്നും ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ യുവന്റസ് പ്രതികരിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment