പാട്ട് മാത്രമല്ല, ഡാൻസും കളിച്ച് ബിജു മേനോൻ..!! ആനക്കള്ളനിലെ ഗാനം കാണാം….

ബിജു മേനോന്‍ കള്ളന്‍ പവിത്രനായി എത്തുന്ന ചിത്രം ‘ആനക്കള്ള’നിലെ ഗാനം പുറത്തിറങ്ങി. ബിജുമേനോന്‍ ആലപിക്കുന്ന നിന്നെയൊന്നു കാണാനായി എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് നാദിര്‍ഷാ ആണ്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം സപ്തരംഗ് സിനിമയാണ് നിര്‍മിക്കുന്നത്.
സിദ്ധീഖ്, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, ഷംന കാസിം, സരയു, ബിന്ദു പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധീര്‍ കരമന എന്നിവരാണ് മറ്റുതാരങ്ങള്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ക്യാമറ ആല്‍ബി.

pathram:
Related Post
Leave a Comment