ഐഎസ്എല്‍ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ നാട്ടില്‍ തന്നെ തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം.

76ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിക്കും 86ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം സ്ലാവിസ
സ്‌റ്റൊവാനോവിച്ചുമാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. 76ാം മിനിറ്റില്‍ ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഗോള്‍ മറ്റേജ് പോപ്ലാറ്റ്‌നിക്ക് സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ മൂന്നു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സീസണിന് തുടക്കം കുറിച്ചു.

86ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സറെയുടെ ലോങ്‌ബോള്‍ സ്വീകരിച്ച സ്‌റ്റൊവാനോവിച്ച് ബോക്‌സിന് അരികില്‍ വച്ച് എ.ടി.കെ പ്രതിരോധത്തെ വെട്ടയൊഴിഞ്ഞാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ ബോക്‌സിലേക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

pathram:
Leave a Comment