ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂകമ്പവും സുനാമി മുന്നറിയിപ്പും. സുലാവേസി ദ്വീപിലുണ്ടായ തുടർച്ചയായ രണ്ടാം ഭൂകമ്പത്തിന്റെ പശ്ചാതലത്തിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുലാവേസിയിൽ ഇപ്പോൾ അനുഭവപ്പെട്ടത്.

നേരത്തെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം മാറും മുമ്പേയാണ് പ്രദേശത്ത് വീണ്ടും ശക്തമായ ഭൂകമ്പമുണ്ടായത്. ഇതിന് പിന്നാലെ തുടർ ചലനങ്ങളും അനുഭവപ്പെട്ടു. തുടർന്നാണ് സുലാവേസിയിലെ തീരപ്രദേശത്ത് നിന്നും ആളുകളോട് ഉയർന്ന സ്ഥലത്തേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്.

ഭൂകമ്പത്തിൽ നിരവധി വീടുകൾ തകരുകയും ഒരാൾ മരിക്കുകയും ചെയ്‌തു. 2004ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടർന്നാണ് ലോകത്തിന്രെ പലഭാഗങ്ങളിലും സുനാമിതിരകൾ നാശം വിതച്ചത്.2004ലെ സുനാമിയിൽ 13 രാജ്യങ്ങളിലെ ഏതാണ്ട് രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചെന്നാണ് കണക്ക്.

pathram desk 2:
Leave a Comment