ഗ്ലാമറസായി ഷംനാ കാസിം… തെലുങ്ക് ചിത്രത്തിന്റെ പ്രമോ വീഡിയോ വൈറല്‍

മലയാള സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേഷക മനസില്‍ ഇടം നേടിയ ഷംന കാസിം അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ്. തമിഴ് ഗാനങ്ങളില്‍ ഗ്ലാമറസ് വേഷത്തിലെത്തി ആരാധകരെ കൈയ്യിലെടുത്ത താരം തെലുങ്കിലും അതു തുടരുന്നു. തെലുങ്കു ചിത്രം അധുകോയുടെ പ്രമോയിലാണ് ഷംന ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. ഷംനയുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമായ വീഡിയോ യുടൂബില്‍ വൈറലാകുകയാണ്.

രവി ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ സോംഗില്‍ മാത്രമാണ് ഷംന അഭിനയിക്കുന്നത്. വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് പ്രൊമോയില്‍ ഷംന എത്തുന്നത്. 2.40 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനകം നാലര ലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

ഷംനയുടെതായി തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകന്‍ കൂടിയാണ് രവി ബാബു. ഒക്ടോബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്റെ മകള്‍ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്.

മലയാളത്തില്‍ മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമായിരുന്നു ഷംനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മമ്മൂക്കയുടെ തന്നെ മധുരരാജ,ബിജു മേനോന്റെ ആനക്കളളന്‍,അടങ്ക മാറു,ഇവനുക്കു എങ്കെയോ മച്ചം ഇരുക്കു തുടങ്ങിയവയാണ് ഷംനയുയുടെ റിലീസിങ്ങിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

pathram desk 1:
Leave a Comment