വീട്ടമ്മയെ കൊന്ന് കെട്ടിത്തൂക്കി, മകന്റെ സുഹൃത്ത് അറസ്റ്റിൽ

ആലപ്പുഴ: വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്റെ സുഹൃത്തും അയല്‍വാസിയുമായ പത്തൊന്‍പതുകാരന്‍ പൊലിസ് കസ്റ്റഡിയില്‍. കറ്റാനം കണ്ണനാംകുഴിയില്‍ വീട്ടമ്മയായ തുളസിയെയാണ് കൊന്ന് ജനലില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്.52 വയസ്സായിരുന്നു തുളസിക്ക്. മാങ്കൂട്ടത്തില്‍ വടക്കത്തില്‍ സുധാകരനാണ് ഭര്‍ത്താവ്. മുകളയ്യത്തും പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവാണ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജിതിന്‍ തുളസിയുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ഒരുങ്ങിയപ്പോള്‍ തുളസിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

കൊലക്ക് ശേഷം തുളസിയെ ജനാലയില്‍ കെട്ടി തൂക്കി. തെളിവ് നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളക് പൊടി വിതറിയതിന് ശേഷമാണ് ജിതിന്‍ വീട്ടില്‍ നിന്ന് പോയത്. ഇയാള്‍ നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment