പിന്തുണ വാക്കില്‍ മാത്രമല്ല!!! രാജ്യാന്തര വേദിയില്‍ ചേന്നമംഗലം കൈത്തറിയണിഞ്ഞ് കൈയ്യടി നേടി നടി ഐശ്വര്യ

പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറിക്ക് നേരത്തേ തന്നെ പിന്തുണയറിയിച്ച നടി ഐശ്വര്യ ലക്ഷ്മി തന്റെ പിന്തുണ വാക്കില്‍ മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ഹാഷ്ടാഗുമിടുന്നതില്‍ മാത്രം പല കാര്യങ്ങളും ഒതുങ്ങി പോകുമ്പോള്‍ അവിടെ വ്യത്യസ്ത മാതൃകയായി മാറിയിരിക്കുകയാണ് താരം.

ചേന്ദമംഗലത്ത് നെയ്ത് വസ്ത്രമണിഞ്ഞ് രാജ്യാന്തര വേദിയിലെത്തിയാണ് ഐശ്വര്യ കയ്യടി നേടിയത്. സൈമ ഫിലിം അവാര്‍ഡ്സ് വാങ്ങാന്‍ ദുബായിലെ വേദിയിലെത്തിയ താരങ്ങളെല്ലാം ഡിസൈനര്‍ വസ്ത്രങ്ങളിലെത്തിയപ്പോള്‍ ഐശ്വര്യ വ്യത്യസ്തയായി തിളങ്ങി നിന്നു. ചേന്ദമംഗലം കസവ് സാരിയായിരുന്നു ഐശ്വര്യയുടെ വേഷം. ഇതിനൊപ്പം സ്റ്റൈല്‍ സ്റ്റേറ്റ്മെന്റായി വ്യത്യസ്ത ലുക്കില്‍ ബ്ലൗസും അണിഞ്ഞതോടെ പുതിയ ഫാഷന്‍ തരംഗം തീര്‍ക്കാനും താരത്തിനായി.

pathram desk 1:
Leave a Comment