എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തുകൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ പൃഥ്വിരാജ് കാണിക്കുന്ന ധൈര്യം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഇത്തരത്തിലുള്ള പല ചിത്രങ്ങളും തീയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തുകൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

സിനിമയില്‍ എളുപ്പത്തില്‍ താരമൂല്യം ഉയര്‍ത്താന്‍ എന്റര്‍ടെയിനര്‍ സിനിമകള്‍ മതിയാകും എന്നാല്‍ ഇത്തരത്തിലുള്ള എളുപ്പമുള്ള വഴി താന്‍ തെരഞ്ഞെടുക്കാത്തത് പരീക്ഷണ ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ ചില സിനിമകള്‍ , കൂടെ പോലെയുള്ളവ വിജയിക്കുമ്പോള്‍ രണം പോലെയുള്ള സിനിമകള്‍ പരാജയപ്പെടുന്നു.താന്‍ ഒരു മത്സരത്തിന്റെ ഭാഗമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു കഷ്ടപാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വി പറഞ്ഞു.

അതേസമയം, നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലൊരുങ്ങിയ പൃഥ്വിരാജ് ചിത്രം രണത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കിയിരിക്കുന്നത്.

pathram desk 1:
Leave a Comment