‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’……..കിടിലന്‍ ലുക്കില്‍ അമിതാഭ് ബച്ചന്‍

‘കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്സിലെ സേനാപതിയെത്തിയിരിക്കുന്നു’- ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമാ പോസ്റ്ററിന്റെ ക്യാപിഷനാണ്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ആമിര്‍ ഖാന്റെ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നത്.

സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ രഹസ്യസ്വഭാവത്തോടെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ചിത്രത്തിലുടനീളം സസ്പെന്‍സ് നിലനിര്‍ത്തുന്നു എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടാകാം വിവരങ്ങളെല്ലാം രഹസ്യമായിത്തന്നെ വെച്ചത്.

ഇപ്പോള്‍ ആമിര്‍ ഖാന്‍ ഇന്ന് ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. കടലിന്റെ പശ്ചാത്തലില്‍ നടക്കുന്ന കഥയാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’. വിജയ് കൃഷ്ണ ആചാര്യയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധാനം.

അമിതാഭ് ബച്ചന്റെ കിടിലന്‍ സേനാപതി ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാനി’ല്‍ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. കൈകളില്‍ വാളും നെഞ്ചില്‍ പടച്ചട്ടയും തലപ്പാവും തീക്ഷ്ണമായ കണ്ണുകളുമായി എത്തുന്ന അമിതാഭിന്റെ ഖുദാബക്ഷ് ലുക്ക്, ഏറെ ഗാംഭീര്യമുള്ളതാണ്.

pathram desk 2:
Related Post
Leave a Comment