സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി!!!

വിമര്‍ശിച്ചവരുടെ പോലും പ്രശംസ നേടിയ അപൂര്‍വ്വ താരമാണ് സണ്ണി ലിയോണ്‍. ഇന്നുവരെ ഒരു നീലച്ചിത്ര നായികയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും സ്നേഹവും ബഹുമാനവുമാണ് സണ്ണിക്ക് ലഭിക്കുന്നത്. അതിനു കാരണം സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ അവരുടെ വ്യക്തിത്വവും ജീവിതവും തന്നെയാണ്. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സണ്ണി വീണ്ടും വിവാഹിതയായിരിക്കുകയാണ്.

2011ല്‍ വിവാഹിതരായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ രാജകീയ വിവാഹം ഒന്നുകൂടി പകര്‍ത്തി. സണ്ണിയുടെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്. മാര്‍ക് ബക്നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മാതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം.

pathram desk 1:
Related Post
Leave a Comment