ബോളിവുഡില്‍ വീണ്ടും ഒരു ബയോപിക്ക് ഒരുങ്ങുന്നു,ഡോ വര്‍ഗീസ് കുര്യനാകാനൊരുങ്ങി ഷാഹിദ് കപൂര്‍

ബട്ടി ഗുല്‍ മീറ്റര്‍ ചാലു പുറത്തെത്തുന്നതിന് മുമ്പേ ചിത്രത്തിന്റെ സംവിധായകനും ഷാഹിദ് കപൂറും അടുത്ത ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ആത്മകഥയാണ് ചിത്രം. ഷാഹിദ് കപൂര്‍ വര്‍ഗീസ് കുര്യനെ അവതരിപ്പിക്കും.

ഡോ വര്‍ഗീസ് കുര്യനായി ഷാഹിദ് കപൂര്‍; ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവിന്റെ കഥ നിര്‍മ്മിക്കുന്നത് ഏക്താ കപൂര്‍.വര്‍ഗീസ് കുര്യന്റെ ആത്മകഥയായ ‘ഐ ടൂ ഹാഡ് എ ഡ്രീം’ നെ ആസ്പദമാക്കിയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. എക്ത കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

1947 മുതലാണ് ചിത്രം ആരംഭിക്കുന്നത്. വര്‍ഗീസ് കുര്യന്റെ ബാല്യവും അമുലിന്റെ ഉദയവും ഇന്ത്യയുടെ ക്ഷീര മേഖലയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും എല്ലാം ചിത്രത്തിലുണ്ടാവും. ദീര്‍ഘകാലത്തെ പഠനത്തിന് ശേഷമാണ് ചിത്രത്തിനൊരുങ്ങുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment