ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തില്‍ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുറന്നുകാട്ടുകയാണ് ലക്ഷ്യം. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടിയും അധികമായി ചുമത്തുന്ന വാറ്റും കുറയ്ക്കാന്‍ ആവശ്യപ്പെടും.
2014 മെയില്‍, മോഡി സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയത്തെ ക്രൂഡ് ഓയില്‍ വിലയും ഇന്ധനവിലയും ഇപ്പോഴത്തെ വിലയും ചൂണ്ടിക്കാട്ടി സുര്‍ജേവാല ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
മെയ് 2014
ക്രൂഡ് ഓയില്‍: 106 യുഎസ് ഡോളര്‍/ബാരല്‍
പെട്രോള്‍: 71.41 രൂപ
ഡീസല്‍: 55.49 രൂപ
സെപ്റ്റംബര്‍ 4 2018
ക്രൂഡ് ഓയില്‍: 73-77 യുഎസ് ഡോളര്‍/ബാരല്‍
പെട്രോള്‍: 79.31 രൂപ
ഡീസല്‍: 71.34 രൂപ
ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ്. ഡീസലിന്‍ 75 രൂപ 96 പൈസയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.
പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലീറ്റര്‍ പെട്രോളിനു കൊച്ചി നഗരത്തില്‍ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ. ഡീസല്‍ വിലയില്‍ 23 പൈസയാണ് ഇന്നു കൂടിയത്. നഗരത്തിന് പുറത്ത് അന്ന് 82 രൂപ 50 പൈസ കടന്നിരുന്നു. ഇന്ന് നഗരപരിധിക്ക് പുറത്ത് 83 രൂപയാണ് വില
ഡീസലിന് 21 പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ ലിറ്ററിന് 75 രൂപ 46 പൈസയാണ്. സപ്തംബറില്‍ മാസത്തില്‍ മാത്രം പെട്രോള്‍ വില വര്‍ധനവില്‍ ഒരു രൂപയോളം വര്‍ധിച്ചപ്പോള്‍ ഡീസലിന് 1.43 രൂപയാണ് വര്‍ധിച്ചത്.
Leave a Comment