രാഷ്ട്രീയക്കാരനായി വിജയ് ദേവരകൊണ്ട,’നോട്ട’യുടെ ടീസര്‍ എത്തി

‘ഗീതാഗോവിന്ദ’ത്തിലൂടെ ‘നൂറുകോടി ക്ലബ്ബി’ല്‍ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയചിത്രം ‘നോട്ട’യുടെ വീഡിയോയെ ആവേശത്തോടെ വരവേറ്റ് ദക്ഷിണേന്ത്യന്‍ സിനിമാലോകം. ബുധനാഴ്ച വൈകിട്ട് പുറത്തുവന്ന, വിജയിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ‘നോട്ട’യുടെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ ഏറെ കയ്യടി നേടുന്നത്.

ട്രെയിലറിനു മുന്നോടിയായാണ് ഇപ്പോള്‍ ‘നോട്ട’യുടെ ‘സ്‌നീക്ക്- പീക്ക്’ വീഡിയോ പുറത്തുവന്നിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഏറെ മുന്നിലാണ് ഈ വീഡിയോ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ‘നോട്ട’.

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിജയിന്റെ രണ്ടു വേഷപകര്‍ച്ചകള്‍ കാണാം. പബ്ബില്‍ ഡാന്‍സ് ചെയ്യുകയും പെണ്‍കുട്ടിയെ ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്ന ഒരു അലസ ചെറുപ്പക്കാരനായാണ് വീഡിയോയുടെ ആദ്യ പകുതിയില്‍ വിജയിനെ കാണാന്‍ സാധിക്കുക. എന്നാല്‍, വീഡിയോയുടെ അവസാനഭാഗത്ത് ഇതുവരെ കാണാത്തൊരു അവതാരരൂപത്തിലാണ് വിജയ് എത്തുന്നത്. ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി വിജയ് ആരാധകരെ അമ്പരപ്പിക്കുന്നു.

pathram desk 2:
Leave a Comment