2.4 ലക്ഷം രൂപ വിലവരുന്ന് ബുള്ളറ്റ് ചവറ്റുകൂനയില്‍ ഉപേക്ഷിച്ച് ഉടമ!!! കാരണം ഇതാണ്

യുവാക്കളുടെ ഹരമാണ് റോയല്‍ എന്‍ഫീള്‍ഡ്. ദിനംപ്രതി ബുള്ളറ്റ് പ്രേമികളുടെ എണ്ണു കൂടി വരികയാണ്. ഇതിനിടയിലാണ് ലക്ഷങ്ങള്‍ വിലയുള്ള ബുള്ളറ്റ് ചവറ്റുകൂനയില്‍ ഉപേക്ഷിച്ച ഉടമയുടെ വാര്‍ത്തകള്‍ പുറത്തെത്തുന്നത്. 2.4 ലക്ഷം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ആണ് ഉടമ ഉപേക്ഷിച്ചത്.

കഴിഞ്ഞ മാസമാണ് റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.40 ലക്ഷം രുപയാണ് വില. ലോകത്താകമാനം പെഗാസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയത്. ഇതില്‍ 250 എണ്ണമാണ് ഇന്ത്യയിലെത്തിയത്.

പെഗാസ് 500 പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ക്ലാസിക് 350 പുറത്തിറങ്ങി. ഇതിന് 1.61 ലക്ഷമായിരുന്നു വില. ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷയോടെയാണ് ക്ലാസിക് 350 പുറത്തിറങ്ങിയത്. ഇതാണ് പ്രതിഷേധത്തിനിടവെച്ചത്. കുറഞ്ഞ വിലയ്ക്ക് പുതിയ മോഡല്‍ പുറത്തിറക്കി കമ്പനി പറ്റിച്ചുവെന്നാണ് പെഗാസിന്റെ ഉടമകള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരാള്‍ പെഗാസ് ചവറ്റു കൂനയില്‍ തള്ളിയത്.

ഇതുസംബന്ധിച്ച് പെഗാസസ് 500 വാങ്ങിയവര്‍ കമ്പനിക്ക് തുറന്ന കത്തും എഴുതിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ഉടമകള്‍ക്ക് ലഭിച്ചത്. അതത് നഗരങ്ങളിലെ മുന്‍സിപ്പാലിറ്റിക്കോ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലേക്കോ ബുളളറ്റ് നല്‍കുമെന്നാണ് ഉടമകള്‍ അറിയിച്ചിട്ടുളളത്.

pathram desk 1:
Leave a Comment