ഇന്ത്യന്‍ രൂപ നിലംപതിക്കുന്നു!!! നേരിടുന്നത് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിട്ടത്. വിപണി ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.95 നിലവാരത്തിലായിരുന്നു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.74 നിലവാരത്തിലെത്തിയിരുന്നു. ഒരു ബാരലിന് 78 ഡോളറാണ് ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെറെ ഇപ്പോഴത്തെ വില. സെന്‍സെക്സ് 78.64 പോയിന്റെ ഇടിഞ്ഞ് 38,611.46 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.

ചൈന- യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ മൂലം മറ്റു കറന്‍സികളുമായുള്ള താരതമ്യത്തില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും വിനിമയ നിരക്ക് ഇടിയാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

pathram desk 1:
Related Post
Leave a Comment