തരംഗമായി നയന്‍താരയുടെ ‘കൊലമാവ് കോകില’, 10 ദിവസം കൊണ്ട് നേടിയത് 20 കോടി

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ പുതിയ ചിത്രം വമ്പന്‍ ഹിറ്റിലേക്ക്. 10 ദിവസം കൊണ്ട് 20 കോടിയാണ് കൊലമാവ് കോകില നേടിയിരിക്കുന്നത്. പ്രഭുദേവ ചിത്രം ആദ്യ മൂന്ന് ദിനം കൊണ്ട് ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം 53 ലക്ഷമാണ് കളക്ഷന്‍ നേടിയത്.

പ്രഭുദേവ ചിത്രം ലക്ഷ്മി, വരലക്ഷ്മി ശരത്കുമാര്‍ ചിത്രം എച് രിക്കൈ, വിജയ് സേതുപതി നിര്‍മ്മിച്ച ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ, കളരി എന്നിവയാണ് തമിഴില്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തത്. നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ദീലീപ് ഒരുക്കിയ ചിത്രമാണ് ‘കോലമാവ് കോകില’. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ കൊലമാവ് കോകില അണിയിച്ചൊരുക്കിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment