തിരുവനന്തപുരം: ഇത്തവണ ഓണത്തിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 516 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം സീസണിലെ 10 ദിവസത്തെ മാത്രം കണക്കാണിത്. ഉത്രാടത്തിന് 88 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
അവിട്ടം ദിനത്തില്‍ വിറ്റത് 59 കോടിയുടെ മദ്യം. തിരുവോണ ദിനത്തില്‍ ബീവറേജസ് ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇരിങ്ങാലക്കുട ഷോപ്പില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്ന് വില്‍പ്പന നടത്തിയത്.
അതേസമയം, പ്രളയത്തെ തുടര്‍ന്ന് 60 ഷോപ്പുകള്‍ അടച്ചിട്ടിരുന്നതായി ബെവ്കോ. ഇക്കാര്യത്തില്‍ നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളര്‍ സൂക്ഷമമായി പരിശോധന നടത്തും. കേരളം ആവശ്യപ്പെട്ടാല്‍ മെഡിക്കല്‍ സംഘത്തെ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി ജെ പി നഡ്ഡ.
Leave a Comment